കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് കുരങ്ങിണി വനത്തില്‍ തീ പടര്‍ന്നത്. ചിതറിയോടിയ വിദ്യാര്‍ത്ഥികളുടെ സംഘം മലയിടുക്കില്‍ കുടുങ്ങിയതാണ് അപകടത്തിന് കാരണമായത്. വനയാത്രയ്ക്ക് പോയ 37 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഭൂരിപക്ഷം പേരും തമിഴ്‌നാട് സ്വദേശികളാണ്. എന്നാല്‍ ഇക്കൂട്ടില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. പരുക്കേറ്റ പലരും ഇപ്പോഴും വനത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ വ്യോമസേനയുടെ ഹെലികോപ്റ്ററുകളില്‍ പുറത്ത് എത്തിക്കാനുള്ള നീക്കമാണ് നടന്ന് കൊണ്ടിരിക്കുന്നത്.